കൊച്ചി മെട്രോ: മേല്‍നോട്ടം ശ്രീധരന് തന്നെയെന്ന് മുഖ്യമന്ത്രി
Published on 07 Jul 2012
കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ മേല്‍നോട്ട ചുമതല ഇ ശ്രീധരന് തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയുടെ ചെയര്‍മാന്‍ ആരായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കൊച്ചിയില്‍ മുഖ്യമന്ത്രി ഈ വിശദീകരണം നല്‍കിയത്. അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ചെയര്‍മാനെ നിശ്ചയിക്കേണ്ടതും കേന്ദ്രമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിവാദത്തിനില്ല. ഇതില്‍ തര്‍ക്കവും പ്രശ്‌നങ്ങളുമില്ല. തര്‍ക്കമുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാലും നടക്കില്ല. മാധ്യമങ്ങളും അനാവശ്യവിവാദം സൃഷ്ടിക്കരുത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ശ്രീധരന്റെ സേവനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിര്‍മ്മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഇതുമായി സഹകരിക്കൂവെന്ന് ഇ ശ്രീധരന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.